Aksharaveedu

Aksharaveedu

അതിരുകളില്ലാത്ത സ്നേഹത്തിൻ്റെ അടിത്തറയിൽ കേരളത്തിൻ്റെ മണ്ണിൽ അക്ഷരവീടുകൾ...

മലയാളത്തിൻ്റെ മധുരാക്ഷരങ്ങൾ ചേർത്തു നിർത്തി ‘അമ്മ’യും മലയാള പത്രലോകത്ത് മുൻനിരയിലുള്ള ‘മാധ്യമ’വും യൂണിമണി–എൻ.എം.സി ഗ്രൂപ്പും സംയുക്തമായികേരളത്തിന് സമർപ്പിക്കുന്ന പദ്ധതിയാണ് അക്ഷരവീട്. പ്രമുഖ വാസ്തുശിൽപി പത്മശ്രീ ജി. ശങ്കറാണ് അക്ഷരവീട് രൂപകൽപന ചെയ്തത്. കേരളത്തിൻ്റെ സാമൂഹികമായ ഊഷ്മളതയെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ പദ്ധതി. നമ്മുടെ ആസ്വാദനങ്ങളേയും കാഴ്ചകളേയും രൂപപ്പെടുത്തുകയും മലയാളത്തിൻ്റെ പേരും പെരുമയും വാനോളം ഉയർത്തുകയും ചെയ്ത കലാകാരന്മാരും കളിമൈതാനങ്ങളിലും മത്സരവേദികളിലും സാമൂഹികരംഗത്തും പരിസ്ഥിതിക്കൊപ്പവും ജീവിതം സമർപ്പിച്ചവരുമായ പ്രതിഭകളിൽ ചിലർ ജീവിത വഴികളിൽ മുന്നേറാൻ കഴിയാത്തവരാണ്. അത്തരം പ്രതിഭകൾക്കുള്ള ആദരവും അംഗീകാരവുമാണ് മഹത്തായ ഈ സംരംഭം.