Amma History

അമ്മയെ അറിയാന്‍ .....

അമ്മയിൽ 23/06/2023 ല്‍ 498 അംഗങ്ങളാണുള്ളത്‌. ഇതിൽ  253 പുരുഷന്മാരും 245 സ്ത്രീകളും. 117 ഹോണററി അംഗങ്ങളും 381 ലൈഫ്‌ മെമ്പർമാരും . (ആജീവനാന്ത അംഗങ്ങൾ ). 1994ല്‍ തിരുവതാംകൂര്‍ കൊച്ചി സംഘത്തിന്റെ കീഴില്‍ ക്രമ നമ്പര്‍ 510 പ്രകാരം രജിസ്റര്‍ ചെയ്തു കൊണ്ടാണ് ഇപ്പോൾ  29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 'അമ്മ  (Association of Malayalam Movie Artistes) നിലവില്‍ വന്നത്‌.

1995 മുതല്‍ 10 പേര്‍ക്ക്‌ 1000 രൂപയില്‍നിന്നും തുടങ്ങിയ “ കൈനീട്ട പദ്ധതി"” 117 പേര്‍ക്ക്‌ മാസംതോറും 5000 രൂപ വീതം ജീവിതാവസാനം വരെ നല്‍കുന്നതിലേക്കു എത്തിനില്‍ക്കുകയാണ്‌. (2021 പൊതുയോഗസമയത്ത്‌ 140 അംഗങ്ങള്‍ക്കാണ്‌ നല്‍കിവന്നിരുന്നത്‌ - 23 പേര്‍ ഈ കാലയളവില്‍ മരണപെട്ടു) ഇന്ത്യയിലെ ഒരു ഭാഷയിലും ഇതരസംഘടനകള്‍ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല. സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കും വളരെ മുതിര്‍ന്ന വര്‍ക്കും പ്രവേശന ഫീസ്‌ പൂര്‍ണ്ണമായും ഒഴിവാക്കി അമ്മയില്‍ ഹോണറ്റി അംഗത്വം നല്‍കുന്നതിനോടൊവം കൈനീട്ടം അനുവദിക്കുകയും ചെയ്തു വരുന്നു.

5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്‌ (പ്രധാനപെട്ട  ഇന്ത്യയിലെ ആശുപത്രികളില്‍ - ക്യാഷ്ലെസ്‌ സംവിധാനം) പദ്ധതി വര്‍ഷങ്ങളായി നടപ്പിൽ വന്നിട്ട്‌. ഇതിനു പുറമേ, 15 ലക്ഷം രൂപയുടെ  അപകട - മരണ ഇന്‍ഷുറന്‍സ്‌ നല്‍കുന്നുമുണ്ട്‌. കൂടാതെ, അപകടത്തിൽ പെട്ട് വിശ്രമകാലയളവില്‍ ആഴ്ചതോറും 2000 രൂപ വിതം ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്നും സാമ്പത്തിക സഹായം നല്‍കുന്നു. ഇപ്പോൾ  കൊറോണ സംബന്ധമായ ചികിത്സയും ഉതിന്റെ പരിധിയില്‍കെടുത്തുകയും ചെയ്തിട്ടുണ്ട്‌. ഉതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂര്‍ണ്ണമായും അമ്മയാണ്‌ വര്‍ഷങ്ങളായി അടച്ചുകൊണ്ടിരിക്കുന്നത്‌. കാന്‍സര്‍, ഡയാലിസിസ്‌ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള തുടര്‍ ചികിത്സയ്ക്ക്‌ ആവശ്യമായ മരുന്നുകള്‍ സാജന്യമായി നല്‍കുന്ന പദ്ധതിക്ക്‌ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്ന്‌ രൂപം നല്‍കി കഴിഞ്ഞു. സിനിമാ മേഖലയിലെ ഒറ്റു അസോസിയേഷനില്‍ ഉള്ളവര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇതര  മേഖലയില്‍ ഉള്ളവര്‍ക്കും അവരുടെ അപേക്ഷപ്രകാരം സമയാസമയങ്ങളില്‍ അമു ചികിത്സാ സഹായം ചെയ്തു വരുന്നുണ്ട്‌.

പ്രകൃതി ദുരന്ത സാഹചര്യങ്ങള്‍ വന്നപ്പോൾ  എല്ലാം, സർക്കാരിനൊപ്പം  കൈകോര്‍ത്തു. 'അമ്മ  ഷോ നടത്തി സാമ്പത്തിക സമാഹരണം നടത്തിക്കൊടുക്കയും, ഒപ്പം അമ്മയുടെ നീക്കിയിരിപ്പിൽ  നിന്നും സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്‌. കാലാകാലങ്ങളില്‍ ഉണായിട്ടുള്ള സര്‍ക്കാരുകളെ സഹായിക്കേണ്ട സന്നിഗ്ദ്ധ ഘട്ടങ്ങളിലെല്ലാം അമ്മ ഇപ്പോഴും  കൂടെ നിന്നിട്ടുണ്ട്‌. കാർഗിൽ  യുദ്ധം, ലാത്തൂരില്‍ ഭൂമികുലുക്കം - ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണവേള എന്നിവയെല്ലാം ഉതില്‍ ചിലതുമാത്രം. സദുദ്ദേശപരമായതും സമൂഹത്തില്‍ ശ്രദ്ധിക്കഷെടേണണ്‍തുമായ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ആവശ്യപെടുന്ന  'അമ്മ  അംഗങ്ങളെല്ലാം വേതനം ഒന്നും വാങ്ങാതെ സഹകരിക്കുന്നുണ്ട്‌.
 
ഇക്കഴിഞ്ഞ പ്രകൃതിക്ഷോദഘട്ടത്തില്‍ 50 ലക്ഷം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു അമ്മയിൽനിന്നു നല്‍കുകയും, കുറേയേറെ അംഗങ്ങള്‍ വൃക്തിപരമായി അകമഴിഞ്ഞു പണം നല്‍കുകയും കുറെയേറെ കൂട്ടായ്ഠകര്‍ക്ക്‌ അംഗങ്ങള്‍ നേതൃത്വം നല്‍കുകയും കേരളത്തില്‍ ഉടനീളമുള്ള സഹായ പ്രവര്‍ത്തികള്‍ക്ക്‌ കേരള ജനതയോടൊപ്പം ഉണ്ടാകുകയും ചെയ്തു. ഉതര ഭാഷയിലെ സിനിമ സംഘടനകളുടെയും സഹപ്രവര്‍ത്തകരുടെയും സഹായങ്ങള്‍ എത്തിക്കുവാന്‍ മുന്നിട്ടിറങ്ങി. നവകേരള നിര്‍മിതിക്കായി - ഏഷ്യാനെറ്റ്‌ ടിവിയുമായി ചേര്‍ന്ന്‌ 'അമ്മ  അംഗങ്ങള്‍ അബുദാബിയില്‍ വച്ച്‌ ഒന്നാണ്‌ നമ്മൾ  എന്ന വിജയകരമായ ഒരു ഷോ സംഘടിപ്പിക്കുകയും  ഇതില്‍നിന്നും 5 കോടിയിലധികം രൂപ സമാഹരിക്കുകയും  ഇത് സര്‍ക്കാരിലേക്ക്‌ മുതല്‍കുട്ടുകയും ചെയ്തു.

മരണാനന്തരം അംഗങ്ങളുടെ മക്കള്‍ വിദ്യാദ്യാസം തുടരുന്നുണ്ടെകില്‍ ഒരു ലക്ഷം രൂപ അത്യാവശ്യ സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്നു.വിദ്യദ്യാസ രംഗത്ത്‌ ഓണ്‍ലൈന്‍ നിലവില്‍ വന്നപ്പോൾ അമ്മയില്‍നിന്ന്‌ 2 ഘട്ടങ്ങളിലായി തീര്‍ത്തും അര്‍ഹരായവരെ കണ്ടെത്തി കേരളത്തില്‍ ഉടനീളം പഠന സഹായത്തിനുള്ള ടാബുകള്‍ നൽകുകയുണ്ടായി. കോവിഡ്‌ കാലയളവില്‍ ആകെ തകര്‍ന്നടിഞ്ഞ സിനിമാ വ്യവസായത്തില്‍ അമ്മയുടെ അംഗങ്ങളില്‍ വലിയൊരു വിവാദം സാമ്പത്തിക ഞെരുക്കം അനുഭവിച്ചപ്പോൾ, സ്വാന്ത്യന സ്പർശം  എന്ന പേരിലും, ഇതിന്റെ കാലയളവ്‌ അനന്തമായി നീണ്ടുപോയപ്പോൾ  നമ്മുടെ അംഗങ്ങളില്‍ നിന്നും തന്നെ പണം കണ്ടെത്തി. ബുദ്ധിമുട്ട്‌ അനുദവിക്കുന്നവരെ സഹായിക്കാനായി അമ്മയോടൊപ്പം  എന്ന പദ്ധതിയും, തുടര്‍ന്ന്‌ ഓണം - അമ്മയോടൊപ്പം  എന്ന പദ്ധതിയിലൂടെ ആവശ്യപ്പെട്ട  എല്ലാ അംഗങ്ങൾക്കും  ഉപ്പു തൊട്ട്‌ കർപ്പൂരം വരെയുള്ള ഓണക്കിറ്റ്‌ നല്‍കുകയും ചെയ്തത്‌ ഏറെ അനുഗ്രഹീതമായ  സന്ദര്‍ഭദോചികമായ നീക്കങ്ങളായിരുന്നു. കേരളത്തില്‍ കോവിഡ്‌ പ്രതിരോധ വാക്‌സില്‍ കിട്ടാതിരുന്ന കാലയളവില്‍ അമമ അംഗങ്ങള്‍ അവരുടെ കുടുംബംഗങ്ങള്‍ക്കും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഓഫീസിനോട്‌ ചേര്‍ന്നുള്ള റസിഡന്‍സ്‌ അസോസിയേഷന്‍ അംഗങ്ങള്‍ക്കും പരിസരവാസികൾക്കും സൗജന്യമായി വാക്സിനേഷന്‍ ഡ്രൈവ്‌ നടത്തുകയുണ്ടായി. ആര്‍ജജവ 2022 എന്ന പേരില്‍ വനിതാദിനത്തില്‍ വിപുലമായ ഒരു കൂട്ടായ്മ 'അമ്മ സംഘടിപ്പിച്ചു. ഇതിൽ  പോഷ്‌ ആക്ടിനെ കുറിച്ച്‌ സംവാദം നടത്തി. സ്ത്രീകള്‍ക്ക്‌ വേണ്ടി  സ്ത്രീകളാല്‍ നടത്തുന്ന സ്ത്രീകളുടെ ആഘോഷമായി ഇത്  മാറി. 'അമ്മ  അംഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആസ്ഥാന മന്ദിരത്തിൽ  വച്ച്‌ 5ല്‍പരം ആശുപത്രികളുടെ സഹായത്തോടെ ഉണര്‍വ്വ്‌ 2022 എന്ന പ്രോ(്രാമിലൂടെ അംഗങ്ങള്‍ക്ക്‌ ആവശ്യമായ പ്രാഥമിക പരിശോധനകളും വിദ്ധരായ ഡോക്ടര്‍മാരുമായി സംവേദനം നടത്തുവാനും അവസരം ഉണ്ടായി. കൂടാതെ വാക്സിന്റെ ബൂസ്റ്റർ ഡോസ്‌ സൗജന്യമായി നല്‍കി.

'അമ്മ  സംഘടനയ്ക്ക്‌ 12A യ്ക്കു പുറമെ ഇന്‍കം ടാക്‌സ്‌ വകുപ്പ്  80G കൂടെ അനുവദിച്ചു തന്നിട്ടുണ്ട്‌.

“അമ്മ വീട്‌”എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ നിര്‍ധനരായവര്‍ക്ക്‌ 5 ലക്ഷം രൂപയുടെ വീട്‌ വച്ചുകൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളില്‍ 10 'അമ്മ  വീടുകള്‍ പൂര്‍ത്തീകരിച്ച്‌, താക്കോല്‍ദാനം നിർവഹിച്ചു കഴിഞ്ഞു. 'അമ്മ വീട്‌ അവശത അനുദവിക്കുന്ന സമൂഹത്തിന്‌ ചെയ്തുകൊടുക്കാവുന്ന ഏറ്റവും വലിയ ഒരു പുണ്യപ്രവുത്തിയായി കരുതുന്നു.

മാധ്യമരംഗത്തെ പ്രശസ്ത പത്രമായ മാധ്യമവും, 'അമ്മയും കൈകോര്‍ക്കുന്ന ഒരു കാരുണ്യപ്രവര്‍ത്തിയാണ്‌ അക്ഷര വീട്.  മലയാള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്ത്‌ 51 പേര്‍ക്ക്‌....... വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിഷിക്കുകയും എന്നാല്‍ കയറികിടക്കുവാന്‍ ഒരു കൂരപോലും ഇല്ലാത്തവരെ തിരഞ്ഞെടുത്ത്‌ വീടുനിര്‍മിച്ച്‌ കൊടുക്കുന്നു. ചിലര്‍ക്ക്‌ അവര്‍ ആഗ്രഹിക്കുന്ന സഥ്ലത്ത്‌  ഭൂമി വിലക്കു വാങ്ങി, വീടുവെച്ച്‌ കൊടുക്കുകയുണ്ടായി. 36 എണ്ണം താക്കോല്‍ദാനം കഴിഞ്ഞു. പദ്മശ്രീ ശങ്കറിന്റെ രൂപ കല്പനയില്‍ ആണ്‌ സ്‌നേഹത്തിന്റെ ഈ സൗധങ്ങൾ  കേരളത്തിന്റെ മണ്ണില്‍ പണിയുന്നത്‌.

തെരുവുകളില്‍ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളില്‍ എത്തിച്ചു ചികിത്സ നല്‍കുന്ന തെരുവോരം മുരുകന്‌ തന്റെ സല്‍കര്‍മ്മത്തിന്‌ സഹായകമാകുന്ന രീതിയില്‍ 'അമ്മ ശുചിമുറി അടക്കമുള്ള ആധുനിക സാകര്യത്തോടുകുടിയ ഒരു ആംബുലന്‍സ്‌ വാങ്ങി നല്‍കി. ഇതു എറണാകുളത്തെ നിരത്തുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ലോക്കഡോൺ കാലയളവില്‍ തെരുവുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കാനും സര്‍ക്കാരിന്റെയും ഇതര ആരോധ്യ സംഘടനകളുടെയും നിര്‍ദ്ദേശപ്രകാരം വിവിധ ജില്ലകളില്‍ ഒരു ടീം  തന്നെ ഈ ആംബുലന്‍സു മായി പ്രവര്‍ത്തിക്കുകയുണ്ടായി.

'അമ്മ  പുതുതായി കൊച്ചിയില്‍ വാങ്ങിയ ആസ്ഥാന നിരത്തില്‍ ഒരു നില പൂര്‍ണ്ണമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്‌..... ഇതിനകം തന്നെ നിരവധി വേറിട്ട സൗജന്യ  കാല്‍വെപ്പുകൾക്കു  രൂപം നല്‍കി.

ഈയൊരു യാത്രയില്‍ നമുക്കൊന്നിക്കാം....... നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതി, ഞങ്ങള്‍ പ്രവര്‍ത്തിച്ചോളാം........ ലാദേച്ഛ കുടാതെ...

 

Tribute

Actress Kanakalatha Passed Away

തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

Latest News

AMMA Video