News

പ്രഥമ ഇന്നസെന്റ് പുരസ്‌ക്കാരം ഇടവേള ബാബുവിന്

വരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍.ബിന്ദു. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌ക്കാര – ആദരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്ത്പിടിച്ച, സമൂഹത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്നും, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് ഇന്നസെന്റേട്ടന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകമെന്നും പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.

കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും, മികച്ച സംഘാടകനുമായ ഇടവേള ബാബുവിനെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആര്‍.ബിന്ദു ആദരിച്ചു. ഇടവേള ബാബു, ജുനിയര്‍ ഇന്നസെന്റ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച ഡി.ജെ, സംഗീത-നൃത്തവിരുന്നും ഫാഷന്‍ഷോയും തുടര്‍ന്നു ഉണ്ടായിരുന്നു.

കാലങ്ങളായി മലയാളത്തിന്റെ താര സംഘടനയായ അമ്മയെ മുന്നില്‍ നിന്നും നയിക്കുന്ന സാരഥിയാണ് ഇടവേള ബാബു. സിനിമകള്‍ ചെയ്യുന്നത് വിരളമാണെങ്കിലും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെയുണ്ട് ഇടവേള ബാബു. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറായാണ് ഇടവേള ബാബുവിനെ സിനിമാലോകം വിശേഷിപ്പിക്കുന്നത്. സംഘടനയ്ക്ക് വേണ്ടി ബാബു നടത്തുന്ന പ്രവര്‍ത്തനങ്ങളെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. അഭിനയത്തേക്കാളും അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നടനാണ് ഇടവേള ബാബു. വര്‍ഷങ്ങളായി അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി ഇടവേള ബാബു നില്‍ക്കുന്നു. അമ്മനത്ത് ബാബു ചന്ദ്രന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. 1982ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ഇടവേളയില്‍ അഭിനയിച്ചതോട് കൂടിയാണ് ഇടവേള ബാബു എന്ന പേര് താരത്തിന് ലഭിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ പരക്കെ ഉപയോഗിക്കുന്ന ഇന്റര്‍വെല്‍ ബാബു എന്ന പേര് തന്നെ ആദ്യം സ്‌നേഹത്തോടെ വിളിച്ച താരം മമ്മൂട്ടിയാണെന്ന് അടുത്തിടെ ബാബു വെളിപ്പെടുത്തിയിരുന്നു.

സ്‌നേഹത്തോടെ പണ്ടുമുതലെ ഇന്റര്‍വെല്‍ ബാബു എന്ന് വിളിക്കുന്നത് മമ്മൂക്കയാണെന്നും അത് ആസ്വദിക്കുന്നതായുമാണ് ഇടവേള ബാബു പറഞ്ഞത്. അഭിനയത്തില്‍ സജീവമായി നില്‍ക്കാത്തതിനെ കുറിച്ചും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. അഭിനയത്തില്‍ എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യത്തിലൊക്കെ കൃത്യമായ ധാരണയുണ്ടെന്നും 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചതായും ഒരു ടെന്‍ഷനുമില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. താരങ്ങളുടെ സ്റ്റേജ് ഷോകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരേയും ഏകോപിപ്പിച്ച് ഷോ ഗംഭീരമാക്കാറുള്ളത് ഇടവേള ബാബു അടക്കമുള്ളവര്‍ നേതൃത്വം കൊടുക്കുന്ന സംഘമാണ്.

Tribute

Actress Kanakalatha Passed Away

തിരുവന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

Latest News

AMMA Video